Fire breaks out at cricketer Sreesanth's residence in Kerala
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപ്പിടിത്തം. ഇടപ്പള്ളിയിലെ വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് തീ പടര്‍ന്നത്. വീട്ടിലെ ഒരു മുറി പൂര്‍ണമായി കത്തിനശിച്ചു. തീപ്പിടുത്തത്തിന്റെ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല